അപര്‍ണയ്ക്ക് ഇനി പഠിക്കാം

Wednesday 6 June 2018 1:10 am IST
മുഴുവന്‍ മാര്‍ക്ക് കിട്ടിയതുകൊണ്ട് തന്നെ ഉറപ്പായും അഡ്മിഷന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഗ്രേസ് മാര്‍ക്ക് അപര്‍ണയുടെ ബിരുദ പഠനത്തിന് വഴിമുടക്കുകയായിരുന്നു.

കൊച്ചി: പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1200 വാങ്ങിയ അപര്‍ണയ്ക്ക് ഇനി പഠിക്കാം, കൊച്ചിയിലെ തേവര എസ്എച്ച് കോളേജില്‍. മുഴുവന്‍ മാര്‍ക്ക് കിട്ടിയതുകൊണ്ട് തന്നെ ഉറപ്പായും അഡ്മിഷന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഗ്രേസ് മാര്‍ക്ക് അപര്‍ണയുടെ ബിരുദ പഠനത്തിന് വഴിമുടക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് അപര്‍ണയ്ക്ക് അഡ്മിഷന്‍ ശരിയായത്. ബികോം ടാക്‌സേഷന്‍ വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം അപര്‍ണ ബിരുദപഠനത്തിന് ചേരും. 

അപര്‍ണയേക്കാള്‍ മാര്‍ക്ക് കുറവുള്ള കുട്ടികള്‍ക്ക് ഇതിനോടകം അഡ്മിഷന്‍ ലഭിച്ചിരുന്നു. എറണാകുളം തേവര എസ്എച്ച് സ്‌കൂളില്‍ നിന്ന് പ്ലസ്ടു കൊമേഴ്‌സ് വിഭാഗത്തിലാണ് അപര്‍ണ മുഴുവന്‍ മാര്‍ക്കും നേടിയത്. എസ്എച്ച് കോളേജില്‍ ബികോം ടാക്‌സേഷന് പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ അപര്‍ണ്ണയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. മുഴുവന്‍ മാര്‍ക്ക് ലഭിച്ചതുകൊണ്ട് തന്നെ മറ്റൊരിടത്തും അപേക്ഷ നല്‍കിയതുമില്ല. നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രേസ് മാര്‍ക്കിലൂടെ മുന്നിലെത്തിയതാണ് അപര്‍ണ്ണയ്ക്ക് വെല്ലുവിളിയായത്. ഇത് സംബന്ധിച്ച് അപര്‍ണ്ണ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.