യാങ്കോണ്‍: വടക്കന്‍ മ്യാന്മറില് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പ്രാദേശികസമയം, ഞായറാഴ്ച രാവിലെ 7.42ഓടെയാണ് ഭൂകമ്പമുണ്ടായത്. ഇരുപതു മിനിറ്റിനിടെ റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ രണ്ടു തുടര്‍ചലനങ്ങളുമുണ്ടായി. നാശനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അശുഭകരമായ വാര്‍ത്തകളൊന്നും ഇവിടെ നിന്നു റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മ്യാന്മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയില്‍ നിന്നു 117 കിലോമീറ്റര്‍ വടക്കുമാറി പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: