ആദ്യ കരാട്ടെ റെഡ് ബെല്‍റ്റുമായി രവീന്ദ്രന്‍

Wednesday 6 June 2018 1:26 am IST

കല്‍പ്പറ്റ: ഇന്ത്യയിലെ ആദ്യ കരാട്ടെ റെഡ്‌ബെല്‍റ്റുമായി വയനാട് മീനങ്ങാടി സ്വദേശി എം.എസ്.രവീന്ദ്രന്‍. ഒക്കിനാവന്‍ ഷോറിന്‍ മത്‌സി ബയാഷി റിയു കരാട്ടെ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് ഇന്‍സ്ട്രക്ടറാണ് ഹെന്‍ഷി എം.എസ്.രവീന്ദ്രന്‍. ജപ്പാനിലെ ഒക്കിനാവയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയില്‍നിന്നുള്ള ആദ്യ കരാട്ടെ റെഡ്‌ബെല്‍റ്റ് രവീന്ദ്രന് സ്വന്തമായത്. 

അമ്പതാം വയസ്സില്‍ റെഡ്‌ബെല്‍റ്റ് സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ താരവും രവീന്ദ്രനാണ്. കരാട്ടെയുടെ ജന്മസ്ഥലമായ ഒക്കിനാവയിലെ ഗ്രാന്‍ഡ്മാസ്റ്റര്‍ ഇസോഷിമയുടെ കീഴിലാണ് പരിശീലനം. മീനങ്ങാടിയിലെ ആസ്ഥാന പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ദേഹത്തെ അനുമോദിച്ചു. 

കാക്കവയല്‍ മാതോത്ത് ശ്രീധരന്റെയും കമലാക്ഷിയുടെയും ഇളയ മകനാണ് രവീന്ദ്രന്‍. ഭാര്യ ശ്രീജ, മക്കള്‍: രാഹുല്‍, ഗോകുല്‍, ഷിമ എന്നിവരും അച്ഛന്റെ പാതയിലാണ്. മൂവര്‍ക്കും ബ്ലാക്ക് ബെല്‍റ്റുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.