സോനിപ്പത്ത്: വാട്സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഹരിയാനയിലെ സോനിപ്പത്തില്‍ യുവാവിനെ അടിച്ചുകൊന്നു. ലവ് (20) ആണ് കൊല്ലപ്പെട്ടത്. ലവിന്റെ സഹോദരന് അജയ് ഗൂപ്പില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെക്കുറിച്ചുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ചിത്രങ്ങള്‍ കണ്ട ഗ്രൂപ്പ് അംഗമായ ദിനേഷ് ഇരുവരെയും വീട്ടിലേക്കു വിളിപ്പിച്ചു. വീട്ടില്‍വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇരുമ്പുവടികൊണ്ടും ഇഷ്ടിക കൊണ്ടും ലവിനെയും അജയ്നെയും മര്‍ദിച്ചു. ലവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
അത്താഴത്തിനു ശേഷമെടുത്ത ചില ചിത്രങ്ങള്‍ അറിയാതെ വാട്സാപ്പില്‍ പങ്കുവയ്ക്കപ്പെടുകയായിരുന്നെന്ന് അജയ് പിന്നീട് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അജയ് പരിക്കുകളോടെ ആശുപത്രിയിലാണ്. ദിനേഷ് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: