മുംബൈ: അള്‍ട്ടിമേറ്റ് ടേബിള്‍ ടെന്നീസ് (യുടിടി) രണ്ടാം പതിപ്പ് 14ന് പൂനെയില്‍ തുടങ്ങും. കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളായ മാണിക്ക ബത്ര, മൗമ ദാസ്, മാധുരിക പഠ്കര്‍, ശരത് കമാല്‍, സനല്‍ ഷെട്ടി തുടങ്ങിയവര്‍ക്കൊപ്പം ലോക റാങ്കിങില്‍ മുന്നിലുള്ള 19 രാജ്യങ്ങളിലെ വിദേശ താരങ്ങളും ആറു ടീമുകളെ പ്രതിനിധാനം ചെയ്ത് ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
പൂനെക്ക് പുറമെ ദല്‍ഹിയും കൊല്‍ക്കത്തയുമാണ് മറ്റു മത്സര വേദികള്‍. ജൂലൈ ഒന്നിനാണ് ഫൈനല്‍. മൂന്നു കോടി രൂപയാണ് ആകെ സമ്മാനത്തുക. മത്സരങ്ങള്‍ രാത്രി ഏഴു മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട് സ്റ്റാറിലും ജിയോ ടിവിയിലും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: