പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആസ്ട്രിയയുടെ ഡൊമിനിക് തീം സെമിയില്‍. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ മാഡിസണ്‍ കെയ്സും സൊളെയ്ന്‍ സ്റ്റീഫന്‍സും അവസാന നാലിലെത്തി.
14-ാം സീഡ് റഷ്യയുടെ ദാരിയ കസാറ്റ്കിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സൊളെയ്ന്‍ സെമിയിലേക്ക് കുതിച്ചത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ 6-3, 6-1 എന്ന സ്കോറിനായിരുന്നു അമേരിക്കന താരത്തിന്റെ വിജയം.
13-ാം സീഡ് മാഡിസണ്‍ കെയ്സ് കസാഖ്സ്ഥാന്റെ യൂലിയ പുടിന്റ്റ്സേവയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് സെമിയിലെത്തിയത്. സ്കോര്‍: 7-6 (7-5), 6-4.
പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വെരേവിനെ അട്ടിമറിച്ചാണ് ഡൊമിനിക് തീം സെമിയിലേക്ക് കുതിച്ചത്. ഒരു മണിക്കൂറും 50 മിനിറ്റും നീണ്ട മത്സരത്തില്‍ 6-4, 6-2, 6-1 എന്ന സ്കോറിനാണ് തീം വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: