വെള്ളരി വില രണ്ട് രൂപയിലെത്തി

Wednesday 6 June 2018 1:44 am IST

പീരുമേട്: വെള്ളരിക്കയുടെ വിലത്തകര്‍ച്ചയില്‍ ദുരിതം പേറി കര്‍ഷകര്‍. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കര്‍ഷകര്‍ക്കാണ് വിലത്തകര്‍ച്ച ദുരിതമാകുന്നത്. കിലോയ്ക്ക് രണ്ടു രൂപയാണ് ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത്.

ഉപ്പുക്കോട്ട, പാലാര്‍ പെട്ടി, ചൂഴയന്നൂര്‍, കുണ്ടല്‍ നായ്കന്‍പെട്ടി ഉള്‍പ്പെട്ട ഗ്രാമങ്ങളില്‍ 500ല്‍ അധികം ഏക്കറില്‍ വെള്ളരി കൃഷി ചെയ്തുവരുന്നു. ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് മുപ്പതിനായിരത്തോളം രൂപ ചെലവാകാറുണ്ട്. ഇപ്പോള്‍ വിളവെടുക്കുന്ന തൊഴിലാളിക്ക് കൂലി നല്‍കുന്നതിന് പോലും കിട്ടുന്ന പണം തികയാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു കിലോയ്ക്ക് കുറഞ്ഞത് നാലു രൂപയെങ്കിലും കിട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇവിടങ്ങളില്‍ നിന്നാണ് കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിവിധ സ്ഥലങ്ങളില്‍ വെള്ളരിക്ക എത്തുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.