ചരക്ക് വാഹനവിപണിയില്‍ കുതിപ്പ്

Wednesday 6 June 2018 1:52 am IST

വാഹന വിപണിയുടെ ഗ്രാഫ് ഇന്ത്യയില്‍ വളരെ ഉയരത്തിലാണ്. യാത്രാ വാഹനങ്ങളുടെ വില്‍പ്പനകൊണ്ടല്ല ഈ നേട്ടമുണ്ടായത്. പ്രധാനമായും ചരക്ക് വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ധനവാണ് നേട്ടത്തിന് കാരണം. 2017 ഏപ്രില്‍ മാസത്തെക്കാള്‍ ഈ വര്‍ഷം ഏപ്രിലില്‍ ചരക്ക് വാഹനങ്ങളുടെ വില്‍പ്പന 75.95 ശതമാനമാണ് വര്‍ധിച്ചത്. മീഡിയം ആന്‍ഡ് ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പന 169.26 ശതമാനമായാണ് കൂടിയത്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 43.92 ശതമാനം വളര്‍ച്ചയും കാണിച്ചു. 

മുച്ചക്ര വിപണിയിലുമുണ്ട് വലിയ മുന്നേറ്റം. 54.17 ശതമാനമായാണ് മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചത്. മുച്ചക്രയാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ 63.64 ശതമാനമായിരുന്നു വര്‍ധന. എന്നാല്‍, മുച്ചക്ര ചരക്ക് വാഹനങ്ങള്‍ക്ക് 25.66 ശതമാനം മാത്രമേ വര്‍ധനയുണ്ടായിട്ടുള്ളൂ. കയറ്റുമതിയിലും കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് നല്ല മൈലേജ് കിട്ടിയിട്ടുണ്ട്. 51.99 ശതമാനമായാണ് കയറ്റുമതി കൂടിയത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് പുറത്തുവിട്ട കണക്കാണിത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.