സ്റ്റൈലന്‍ ഫ്രീസ്റ്റൈല്‍

Wednesday 6 June 2018 1:53 am IST

ഏറെ ജനപ്രീതി നേടിയ കാറായിരുന്നു ഫോര്‍ഡിന്റെ ഫിഗോ. ആ ജനപ്രിയത ഒട്ടും ചോരാതെ ഇതാ ഫോര്‍ഡിന്റെ കുടുംബത്തില്‍നിന്ന് ഒരു പുതിയ വാഹനം എത്തിയിരിക്കുന്നു. സ്റ്റൈലന്‍ രൂപവുമായെത്തിയ കാറിന്റെ പേര് ഫ്രീസ്റ്റൈല്‍. അമേരിക്കന്‍ കുടുംബത്തില്‍പ്പെട്ട ഫോര്‍ഡിന്റെ കോംപാക്ട് യൂട്ടിലിറ്റി വാഹനമാണിത്. ഫിഗോയുടെ പ്ലാറ്റ്‌ഫോമിലാണ് വരവെങ്കിലും രൂപത്തിലും പ്രകടനത്തിലുമെല്ലാം മാറ്റങ്ങളേറെ. 

ഫിഗോ ഹാച്ച് ബാക്ക് ഒരു ക്രോസ് ഓവര്‍ രൂപത്തിലേക്ക് മാറ്റിയാണ് ഫ്രീസ്റ്റൈലിന്റെ നിര്‍മിതി. ബമ്പര്‍, ഗ്രില്‍, സൈഡ് ക്ലാഡിങ്, അലോയ് വീല്‍ എന്നിവയില്‍ മാറ്റം വരുത്തിയപ്പോഴാണ് പുതിയ ഫ്രീസ്റ്റൈല്‍ പിറന്നതെന്ന് വേണമെങ്കില്‍ പറയാം. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പ്രവര്‍ത്തിക്കുന്ന ടച്ച് സ്‌ക്രീന്‍ സിസ്റ്റം, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ് ലാമ്പ്, സ്പീഡ് വാണിങ്, സീറ്റ് ബെല്‍റ്റ് വാണിങ്, സ്പീഡ് ലിമിറ്റ് എന്നിവ സെറ്റ് ചെയ്യാവുന്ന സ്മാര്‍ട്ട് കീ, റെയിന്‍ സെന്‍സിങ് വൈപ്പര്‍, ഓട്ടമാറ്റിക് എസി, 6 എയര്‍ ബാഗ്, എ ബി എസ്, ഇ ബി ഡി, വാഹനം തെന്നിമറിയാതിരിക്കാനുള്ള ആക്ടിവ് റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍. 

1.2 പെട്രോള്‍, 1.5 ഡീസല്‍ മോഡലുകളില്‍ ഫ്രീസ്റ്റൈല്‍ ലഭിക്കും. പെട്രോളിന് 96 പിഎസ്സും ഡീസലിന് 100 പിഎസ്സുമാണ് കരുത്ത്. പെട്രോള്‍ മോഡലിന് 19 കിലോമീറ്ററും ഡീസലിന് 24.4 കിലോമീറ്ററുമാണ് മൈലേജ്. അധികശബ്ദമില്ലെന്നതാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ ഫ്രീസ്റ്റൈല്‍ ശാന്തനാണെന്ന് പറയാം. ആഡംബരത്തിനും ഒട്ടും കുറവില്ല. പെട്രോള്‍ മോഡലിന് 5.09 മുതല്‍ 6.94 ലക്ഷം വരെയും ഡീസല്‍ മോഡലിന് 6.09 മുതല്‍ 7.89 ലക്ഷം വരെയുമാണ് എക്‌സ് ഷോറൂം വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.