എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

Wednesday 6 June 2018 7:46 am IST
1987ല്‍ യൂണിവേഴ്‌സിറ്റി കോളജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു. ഭാഷാ, സാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

തിരുവനന്തപുരം: എഴുത്തുകാരനും മലയാള ഭാഷാപണ്ഡിതനുമായ പന്മന രാമചന്ദ്രന്‍ നായര്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 

കൊല്ലം ഫാത്തിമ മാതാ കോളജ്, പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജ്, തലശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ്, യൂണിവേഴ്‌സിറ്റി സായാഹ്ന കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു. 

1987ല്‍ യൂണിവേഴ്‌സിറ്റി കോളജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു. ഭാഷാ, സാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.