കശ്മീരില്‍ സൈനിക പോസ്റ്റിനും പോലീസ് സ്റ്റേഷനും നേരെ ഭീകരാക്രമണം

Wednesday 6 June 2018 8:38 am IST
സൈനിക പോസ്റ്റിനും സ്റ്റേഷനും നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയേദഗിച്ചായിരുന്നു ഗ്രനേഡുകള്‍ ഉതിര്‍ത്തത്. ആറു ഭീകരരാണ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നതെന്നാണു സൂചന. 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാന്പിന്റെ ഇരു വശങ്ങളില്‍നിന്നുമാണ് ഭീകരര്‍ ആക്രമിച്ചത്.

ന്യൂദല്‍ഹി: ജമ്മു കശ്മീരില്ലെ സൈനിക പോസ്റ്റിനും പോലീസ് സ്റ്റേഷനും നേരെ ഭീകരാക്രമണം. ബന്ദിപോറ ജില്ലയിലെ ഹാജിനിലാണ് ചൊവ്വാഴ്ച വൈകിട്ട് ആക്രമണമുണ്ടായത്. 

സൈനിക പോസ്റ്റിനും സ്റ്റേഷനും നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയേദഗിച്ചായിരുന്നു ഗ്രനേഡുകള്‍ ഉതിര്‍ത്തത്. ആറു ഭീകരരാണ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നതെന്നാണു സൂചന. 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാന്പിന്റെ ഇരു വശങ്ങളില്‍നിന്നുമാണ് ഭീകരര്‍ ആക്രമിച്ചത്. ഇതിനുശേഷം ഇവര്‍ പോലീസ് സ്റ്റേഷനും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചെന്നും പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിനിരയായ സൈനിക പോസ്റ്റിനും പോലീസ് സ്റ്റേഷനും കേടുപാടുകള്‍ സംഭവിച്ചില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.