കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Wednesday 6 June 2018 11:00 am IST
ആറു ഭീകരരാണ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നതെന്നാണു സൂചന. 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന്റെ ഇരു വശങ്ങളില്‍നിന്നുമാണ് ഭീകരര്‍ ആക്രമിച്ചത്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാച്ചില്‍ മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമത്തെ സൈന്യം പരാജയപ്പെടുത്തി.

അതേസമയം, കഴിഞ്ഞ ദിവസം കശ്മീരിലെ ബന്ദിപ്പൂര ജില്ലയിലെ സൈനിക പോസ്റ്റിനും പോലീസ് സ്‌റ്റേഷന് നേരെയും ഭീകരാക്രമണവുമുണ്ടായി. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ ഭീകരര്‍‍, ക്യാംപിലേക്ക് തുരുതുരെ വെടിവയ്ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സൂചന.

ആറു ഭീകരരാണ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നതെന്നാണു സൂചന. 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന്റെ ഇരു വശങ്ങളില്‍നിന്നുമാണ് ഭീകരര്‍ ആക്രമിച്ചത്. ഇതിനുശേഷം ഇവര്‍ പോലീസ് സ്റ്റേഷനും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനിരയായ സൈനിക പോസ്റ്റിനും പോലീസ് സ്റ്റേഷനും കേടുപാടുകള്‍ സംഭവിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.