പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Wednesday 6 June 2018 11:10 am IST
അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായത്തിന്മേല്‍ ചര്‍ച്ച സാധ്യമല്ലെന്ന സ്പീക്കറുടെ നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ബാനറും ഉയര്‍ത്തിയിരുന്നു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്. 

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായത്തിന്മേല്‍ ചര്‍ച്ച സാധ്യമല്ലെന്ന സ്പീക്കറുടെ നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.  

വരാപ്പുഴ കസ്റ്റഡി മരണത്തിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു കാരണം, സോളര്‍, ബാര്‍ കോഴക്കേസുകള്‍ കോടതിയുടെ പരിഗണിക്കവേ തന്നെ അവ നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അ‌വ പരിഗണനയില്‍ എടുത്തു കൊണ്ട് സ്പീക്കര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.