കേദാര്‍നാഥ് ക്ഷേത്രത്തില്‍ റെക്കോര്‍ഡ് ഭക്തജനതിരക്ക്

Wednesday 6 June 2018 9:15 am IST
ഏപ്രില്‍ 29നാണ് ക്ഷേത്രം തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തത്. ആദ്യ ദിവസം തന്നെ 25000ത്തിലധികം പേര്‍ കേദാര്‍നാഥ് സന്ദര്‍ശിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എല്ലാ പ്രവശ്യവും ബദരീനാഥിലാണ് കൂടുതല്‍ ആളുകള്‍ വരുന്നതെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്ഥമായിരുന്നു.

ഡറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്രത്തില്‍ റെക്കോര്‍ഡ് ഭക്തജനതിരക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മാസം മാത്രം 5,10,102 തീര്‍ത്ഥാടകരാണ് ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ മുഴുവന്‍ വര്‍ഷവും കണക്കെടുത്താലും 4,71,000 പേര്‍ മാത്രമാണ് ക്ഷേത്രം സന്ദര്‍ശിച്ചത്.

ഏപ്രില്‍ 29നാണ് ക്ഷേത്രം തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തത്. ആദ്യ ദിവസം തന്നെ 25000ത്തിലധികം പേര്‍ കേദാര്‍നാഥ് സന്ദര്‍ശിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എല്ലാ പ്രവശ്യവും ബദരീനാഥിലാണ് കൂടുതല്‍ ആളുകള്‍ വരുന്നതെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്ഥമായിരുന്നു.

2013ലെ ദുരിതത്തിന് ശേഷം പുതുക്കി പണിത കേദാനാഥ് ക്ഷേത്രവും ഹെലിക്കോപ്റ്റര്‍ സര്‍വ്വീസും കാണാന്‍ ധാരാളം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ടെന്ന് വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കുന്നു. ഇവിടുത്തെ വികസനങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. ദുരിതത്തിന് ശേഷം രണ്ട് വര്‍ഷം തീര്‍ത്തും നിശ്ചലമായ അവസ്ഥയില്‍ നിന്നാണ് കേദാര്‍നാഥ് പുരോഗതിയിലേക്ക് എത്തിയിരിക്കുന്നത്. 

കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടക പ്രവാഹത്തിന്റെ കണക്കുകള്‍

2014- 40,531

2015- 1,54,435

2016- 3,09,748

2017- 4,71,283

2018- 5,10,102 (ജൂണ്‍ ഒന്ന് വരെ)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.