തിയേറ്റര്‍ പീഡനം: അന്വേഷണം ക്രൈംബ്രാഞ്ചിന്

Wednesday 6 June 2018 2:03 pm IST

തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരിയെ  പീഡിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.  ചൈല്‍ഡ് ലൈനിന് പീഡനത്തിന്റെ ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയ തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജു വര്‍ഗീസിനെ സ്ഥലം മാറ്റി. 

പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം‌മാറ്റം. . സതീശനെ അറസ്‌റ്റ് ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഷാജു വര്‍ഗീസിനാണെന്ന് ഐ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് കേസന്വേഷിക്കുന്ന സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  

ഏപ്രില്‍ 18നായിരുന്നു എടപ്പാള്‍ ശാരദ ടാക്കീസില്‍ വച്ച്‌ മാതാവിനൊപ്പം സിനിമ കാണാനെത്തിയ 10 വയസുകാരിയെ തൃത്താല സ്വദേശിയും വ്യവസായിയുമായ കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി രണ്ടര മണിക്കൂറോളം പീഡിപ്പിച്ചത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.