ആംബുലന്‍സ് ലഭിച്ചില്ല: അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് മുളങ്കമ്പില്‍ കെട്ടി

Wednesday 6 June 2018 3:33 pm IST

പാലക്കാട്: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് മുളങ്കമ്പില്‍ കെട്ടി. അട്ടപ്പാടി ഇടവാണി ഈരിലെ ആദിവാസി യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 

ഇടവാണി ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മുളങ്കമ്പില്‍ ചുമന്ന് ഗര്‍ഭിണിയെ ഭൂതയാറില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

കോട്ടത്തറ ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.