കേരളത്തിലെ ആദിവാസികളുടെ അവസ്ഥ ഭീകരം - സി.കെ ജാനു

Wednesday 6 June 2018 3:55 pm IST

കൊച്ചി: ഉത്തരേന്ത്യയിലെക്കാള്‍ ഭീകരമാണ് കേരളത്തിലെ ആദിവാസികളുടെ അവസ്ഥയെന്ന്ആദിവാസി നേതാവ് സികെ ജാനു. ജാതിവിവേചനത്തിന്റെ ഭാഗമായാണ് അട്ടപ്പാടിയിലെ ഗര്‍ഭിണിയായ യുവതിക്ക് അധികൃതര്‍ ആംബുലന്‍സ് നല്‍കാതിരുന്നതെന്നും ജാനു പറഞ്ഞു.

ആംബുലന്‍സിന്റെ ഇന്‍ഷൂറന്‍സ് അടച്ചിട്ടില്ലെന്നാണ് യുവതിയെ ആശുപത്രിയിലെത്തുക്കുന്നതിനായി അധികൃതരെ വിളിച്ചപ്പോള്‍ പറയുന്നത്. ഇത് ആദിവാസികളോടുള്ള അവഗണനയല്ലാതെ മറ്റെന്താണ്. ആംബുലന്‍സിന്റെ ഇന്‍ഷൂറന്‍സ് അടച്ചിട്ടില്ലെന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാനു പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ആദിവാസികളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നത്. ആ ഫണ്ടുകള്‍ വകമാറി ചെലവഴിക്കുകയാണ്. ഫണ്ടിന്റെ ചെറിയ ഭാഗംപോലും ചെലവഴിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ജാനു കുറ്റപ്പെടുത്തി.

 മറ്റുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തമായി സ്വകാര്യവാഹനങ്ങളുണ്ട്. ഉത്തേരന്ത്യയിലും മറ്റും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉറഞ്ഞുത്തുള്ളുന്നവര്‍ കേരളത്തില്‍ ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ മിണ്ടുന്നില്ല. ഇത്തരത്തിലുള്ള അവഗണ കേരളത്തില്‍ ദളിതരോട് മാത്രമേയുള്ളൂവെന്നും സി.കെ ജാനു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.