ബിജെപിയുടെ ഗൃഹസന്ദർശന പരിപാടി; അമിത് ഷാ മാധുരി ദീക്ഷിതിൻ്റെ വസതി സന്ദർശിച്ചു

Wednesday 6 June 2018 6:03 pm IST

മുംബൈ: കേന്ദ്ര സർക്കാരിൻ്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംഘടിപ്പിക്കുന്ന 'സമ്പർക്ക് സെ സമർത്ഥൻ' പരിപാടിയുടെ ഭാഗമായി പാര്‍ട്ടി ദേശീയ പ്രസിഡന്‍റ്​ അമിത്​ ഷാ ബോളിവുഡ്​ നടി മാധുരിദീക്ഷിതുമായി കൂടികാഴ്​ച നടത്തി. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിനൊപ്പം സബര്‍ബന്‍ മുംബൈയിലെ മാധൂരി ദീക്ഷിതി​​ൻ്റെ വസതിയിലെത്തിയാണ്​ അമിത്​ ഷാ കൂടികാഴ്​ച നടത്തിയത്​.

കൂടിക്കാഴ്​ചയില്‍ നരേന്ദ്ര മോദി സര്‍ക്കാറിൻ്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ബുക്ക്​ലെറ്റ്​ അമിത്​ ഷാ മാധുരി ദീക്ഷിത്തിന്​ കൈമാറി. മാധൂരി ദീക്ഷിതുമായുള്ള കൂടികാഴ്​ചയില്‍ മോദി സര്‍ക്കാര്‍ നാല്​ വര്‍ഷം കൊണ്ട്​ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായെന്ന്​ അമിത്​ ഷാ ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഗായിക ലതാമങ്കേഷ്​കര്‍, വ്യവസായി രത്തന്‍ ടാറ്റ എന്നിവരുമായും അമിത്​ ഷാ കൂടികാഴ്​ച നടത്തുന്നുണ്ട്​. രാജ്യത്താകമാനം 4,000 ബി.ജെ.പി പ്രവര്‍ത്തകര്‍ ലക്ഷകണക്കിന്​ വീടുകളിലെത്തി നരേന്ദ്രമോദി സര്‍ക്കാറി​ൻ്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന രീതിയിലാണ്​ ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശന പരിപാടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.