തിരുവനന്തപുരം: പഞ്ചായത്ത് അംഗങ്ങള്‍ സ്വത്തു വിവരം സമര്‍പ്പിക്കേണ്ട കാലാവധി 30 മാസമായി നീട്ടികൊടുക്കുന്ന കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്ഥാനം ഏറ്റെടുത്ത് മൂന്നു മാസത്തിനകം തന്റേയും കുടുംബാംഗങ്ങളുടേയും സ്വത്തുക്കളുടേയും കടങ്ങളുടേയും വിവരം സമര്‍പ്പിക്കണമെന്നായിരുന്നു 1994 ലെ പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥ. 2013ല്‍ അത് ഭേദഗതി ചെയ്ത് 15 മാസം എന്നാക്കി. അതാണ് വീണ്ടും ഇപ്പോള്‍ 30 മാസമാക്കുന്നത്. വിവരം സമര്‍പ്പിക്കാത്ത പലരുടേയും അംഗത്വം നഷ്ടപ്പെടുന്നതും വീണ്ടും മത്സരിക്കുന്നതിന് വിലക്ക് വരാതിരിക്കുന്നതും ഒഴിവാക്കാനാണ് ഭേദഗതി.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡിലെ അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കാനും ഓണറേറിയും കൂട്ടാനും തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ ഭേദഗതി ബില്ലും ഇന്നലെ കൊണ്ടു വന്നു. 2007ലെ കേരള വിദ്യാഭ്യാസ ആക്ട് ഭേദഗതി ചെയ്യുന്നതിന് കേരള ഉന്നത വി്ദ്യാഭ്യാസ കൗണ്‍ലില്‍ ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: