അന്തര്‍ദേശീയ യോഗ പരിശീലനം: സിംഗപ്പൂരില്‍ തുടക്കമായി

Thursday 7 June 2018 2:37 am IST

സിംഗപ്പൂര്‍: അന്തര്‍ദ്ദേശീയ  യോഗദിനാഘോഷങ്ങളുടെ ഭാഗമായി വൈ 2 എസും കോസ്‌മോപോളിറ്റന്‍ ചേംബര്‍ ഓഫ് കോമേഴ്‌സും ചേര്‍ന്ന് സിംഗപ്പൂര്‍ ബ്രിക് ഫീല്‍ഡ്‌സിലുള്ള കന്ദസ്വാമി ക്ഷേത്രത്തില്‍ ് 108 സൂര്യനമസ്‌കാര പരിപാടി നടത്തി. ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ രാജ്‌മോഹന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സിംഗപ്പൂര്‍ സ്വദേശികളുള്‍പ്പെടെ അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു.

സ്വാസ്ഥ്യം നല്‍കുന്ന ശാസ്ത്രീയ ആരോഗ്യപരിശീലന മാര്‍ഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് പതഞ്ജലി മഹര്‍ഷിയാണെന്ന് പരിപാടി ഉത്ഘാടനം ചെയ്ത് ് ഡോ. ജെ രാജ്‌മോഹന്‍ പിള്ള പറഞ്ഞു.ജൂണ്‍ 21നാണ് യോഗ ദിനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.