ചെന്നൈ; എംജിആറിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി തമിഴ്നാട് സര്‍ക്കാര്‍ 67 ജീവപര്യന്ത തടവുകാരെ പുഴാല്‍ സെന്‍ട്രല്‍ജയിലില്‍ നിന്ന് വിട്ടയച്ചു.പത്തു വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരാണ് ഇവര്‍. ഇവര്‍ക്ക് വിവധ ജില്ലകളില്‍ പെട്രോള്‍ പമ്പുകളില്‍ സര്‍ക്കാര്‍ ജോലിയും നല്‍കും.
മാസം 10,000 രൂപ ശമ്പളം. വാര്‍ഷിക ഇന്ക്രിമന്റെും ലഭിക്കും.ഓരോ പെട്രോള്‍ ബങ്കിലും 15 പേര്‍ക്ക് തൊഴില്‍ നല്‍കും. ആദ്യ ഘട്ടമായാണ് 67 പേരെ വിട്ടയച്ചത്. കൂടുതലാള്‍ക്കാരെ ഘട്ടം ഘട്ടമായി വിട്ടയക്കും. നിയമ മന്ത്രി സീ വേ ഷണ്മുഖം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: