ഐഒസി ഇന്ധനവില വീണ്ടുംകുറച്ചു

Thursday 7 June 2018 2:43 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ കുറച്ചു. 11 പൈസയാണ് കുറച്ചിരിക്കുന്നത്. പെട്രോള്‍ ദല്‍ഹിയില്‍ 77.72, കൊല്‍ക്കത്തയില്‍ 80.37, മുംബൈയില്‍ 85.54, ചെന്നൈയില്‍ 80.68 എന്നീ നിരക്കുകളില്‍ എത്തി.

ഡീസല്‍ എട്ടു പൈസ കുറഞ്ഞ് ദല്‍ഹിയില്‍ 68.8, കൊല്‍ക്കത്ത 71.35, മുംബൈയില്‍ 73.25, ചെന്നൈയില്‍ 72.64 എന്നീ നിരക്കുകളിലെത്തി. ഇത് തുടര്‍ച്ചായായ എട്ടാം ദിവസമാണ് ഇന്ധനവില കുറയുന്നത്. രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയില്‍ മെയ് 30ന് പെട്രോള്‍ വില ലിറ്ററിന് 71 പൈസയും ഡീസല്‍ വില ലിറ്ററിന് 51 പൈസയും കുറഞ്ഞിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.