ലഷ്‌ക്കര്‍ ഭീഷണി; കാശി, മഥുര ക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു

Thursday 7 June 2018 2:47 am IST

ലഖ്‌നൗ; കാശി വിശ്വനാഥ ക്ഷേത്രം, മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രം സഹരണ്‍പൂര്‍, ഹാപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവയ്ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഈ ആഴ്ച ഇവിടങ്ങള്‍ ബോംബു വച്ചു തകര്‍ക്കുമെന്ന ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീഷണി കണക്കിലെടുത്താണിത്. 

ലഷ്‌ക്കറിന്റെ ഭീഷണിക്കത്ത് ചിലപ്പോള്‍ തട്ടിപ്പായിരിക്കാം. എങ്കിലും ഗൗരവകരമായിട്ടാണ് എടുത്തിരിക്കുന്നത്. എഡിജിപി ആനന്ദ കുമാര്‍ പറഞ്ഞു. ലഷ്‌ക്കറിന്റെ മേഖലാ കമാന്‍ഡര്‍ മൗലാന അംബു ഷെയ്ഖിന്റെ ഭീഷണിക്കത്ത് വടക്കന്‍ റെയില്‍വേയിലെ ദല്‍ഹി ഡിവിഷണല്‍ മാനേജര്‍ക്കാണ് ലഭിച്ചത്. ജൂണ്‍ 6,8,10 തീയതികളില്‍ സ്‌ഫോടനങ്ങള്‍ നടത്തുമെന്നാണ് ഭീഷണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.