ഭീം കൊരേഗാവ് അക്രമം നക്‌സലുകള്‍ അറസ്റ്റില്‍

Thursday 7 June 2018 2:48 am IST

മുംബൈ:  നിരോധിത സംഘടയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( മാവോയിസ്റ്റ്) പ്രവര്‍ത്തകരെന്ന് കരുതുന്ന റോണ വില്‍സണ്‍, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ്ങ് എന്നിവരടക്കം അഞ്ചു പോരെ ഭീം കൊരേഗാവ് അക്രമങ്ങളുമായി ബന്ധപ്പെട്ട് പൂനെ പോലീസ്  അറസ്റ്റു ചെയ്തു. ഡിസംബര്‍ 31ന് ഭീം കൊരേഗാവ് അനുസ്മരണത്തില്‍ അക്രമം അഴിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സാമൂഹ്യ പ്രവര്‍ത്തകന്‍ സുധീര്‍ ധവാളെ, മഹേഷ് റൗട്ട്, പ്രൊഫ. ഷോമ സെന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെല്ലാം മാേവായിസ്റ്റുകളാണെന്ന് പോലീസ് പറഞ്ഞു.

അന്നുണ്ടായ  അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തിനു പിന്നില്‍ നക്‌സലുകളാണെന്നാണ് സൂചന. അറസ്റ്റ് അംബേദ്ക്കര്‍ പ്രസ്ഥാനങ്ങളോടുള്ള അക്രമമാണെന്നാണ് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയുടെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.