പുതിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുതിര്‍ന്ന തലമുറ വഴികാട്ടണം: മുഖ്യമന്ത്രി

Thursday 7 June 2018 2:49 am IST

തിരുവനന്തപുരം: അനുഭവ പാരമ്പര്യമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക്  വഴികാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയന്‍ പ്രസിഡന്റ് എസ്.ആര്‍. ശക്തിധരന്‍ അധ്യക്ഷനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കാനം രാജേന്ദ്രന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, എം.എം.ലോറന്‍സ,് എഫ്എസ്ഇടിയു ജനറല്‍ സെക്രട്ടറി ടി.സി. മാത്യുക്കുട്ടി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എച്ച്.എം.അഷ്‌റഫ് സ്വാഗതവും കെ.ജനാര്‍ദ്ദനന്‍ നായര്‍ നന്ദിയും പറഞ്ഞു. 

തൈക്കാട് പിഡബ്ല്യൂഡി റസ്റ്റ്ഹൗസില്‍ (സി.ആര്‍.രാമചന്ദ്രന്‍ നഗര്‍) രണ്ടുദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. രാവിലെ നടന്ന സംഘടനാ സമ്മേളനത്തില്‍ കെ.എച്ച്.എം അഷ്‌റഫ് റിപ്പോര്‍ട്ടും ട്രഷറര്‍ എം.ടി. ഉദയകുമാര്‍ വരവുചെലവുകണക്കും അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.