ജഡ്ജിമാരുടെ നിയമനം; ഹര്‍ജി തള്ളിയതിനെതിരെ അപ്പീല്‍

Thursday 7 June 2018 2:52 am IST

കൊച്ചി: ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒഴിവിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ ചോദ്യം ചെയ്യുന്ന ഹര്‍ജി തള്ളിയതിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചു. മതിയായ യോഗ്യതയില്ലാത്തവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നില്ലെന്നും പലരും ജഡ്ജിമാരുടെ ബന്ധുക്കളായത് അയോഗ്യതയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. കൊളീജിയം നല്‍കിയ ശുപാര്‍ശയില്‍ കോടതിയുടെ വിലയിരുത്തല്‍ സാദ്ധ്യമല്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യോഗ്യരായ നിരവധി പേരെ ഒഴിവാക്കിയാണ് ബന്ധുക്കളായ ചിലരുടെ പേര് ശുപാര്‍ശ ചെയ്തതെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.

തൃശൂര്‍ സ്വദേശി സി.ജെ. ജോവ്‌സണ്‍, കളമശേരി സ്വദേശി സാബു എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ജഡ്ജിമാരുടെയും മുന്‍ ന്യായാധിപന്മാരുടെയും ബന്ധുക്കളുടെ പേരുകള്‍ ശിപാര്‍ശ ചെയ്തതെന്നാരോപിക്കുന്ന ഇവരുടെ ഹര്‍ജി മെയ് 22 ന് സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.