കോടതിയലക്ഷ്യം റദ്ദാക്കാന്‍ ആളൂരിന്റെ ഹര്‍ജി

Thursday 7 June 2018 2:53 am IST

കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സ്വീകരിച്ച കോടതിയലക്ഷ്യ നടപടികള്‍ റദ്ദാക്കാന്‍ അഡ്വ. ബി.എ. ആളൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകനായിരുന്ന ആളൂര്‍ ജഡ്ജിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയെന്നാണ് ആക്ഷേപം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതി കോടതിയലക്ഷ്യക്കേസിലുള്ള തുടര്‍ നടപടിക്കായി ഹൈക്കോടതിക്ക് റഫര്‍ ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മാധ്യമങ്ങളോടു പറഞ്ഞതല്ലാതെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയില്ലെന്ന് വ്യക്തമാക്കി ആളൂര്‍ വിശദീകരണം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടി റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.