തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ് െ്രെകംബ്രാഞ്ചിന് കൈമാറി ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കേസ് അന്വേഷിച്ച ഡിവൈഎസ്പിയെ സ്ഥലം മാറ്റി. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലം മാറ്റം. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസിനെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.
പുതിയ ചുമതല നല്‍കിയിട്ടില്ല. പീഡന വിവരം പുറത്ത് കൊണ്ടുവന്ന തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടാന്‍ മുഖ്യന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു. പോലീസിന്റേത് ശരിയായ നടപടിയല്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: