കര്‍ണാടകത്തില്‍ 25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Thursday 7 June 2018 3:04 am IST

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ വികസനം ഇന്നലെ നടന്നു. ഉച്ചയ്ക്ക് 2.15ന് ഗവര്‍ണര്‍ വാജുഭായ്‌വാലയ്ക്ക് മുന്‍പാകെ 25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ്-14, ജെഡിഎസ്-9, ബിഎസ്പി-1, സ്വതന്ത്രന്‍-1 എംഎല്‍എമാരാണ് മന്ത്രിമാരായത്. മുന്‍ കന്നഡ നടിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ജയമാലയാണ് ഏക വനിതാ മന്ത്രി. 

കോണ്‍ഗ്രസില്‍ നിന്ന് ആര്‍.വി. ദേശപാണ്ഡെ, ഡി.കെ. ശിവകുമാര്‍, കെ.ജെ. ജോര്‍ജ്, കൃഷ്ണബൈരഗൗഡ, ശിവശങ്കര്‍ റെഡ്ഡി, രമേശ് ജാര്‍ഹോളി, പ്രിയങ്ക് ഖര്‍ഗെ, യു.റ്റി. അബ്ദുള്‍ ഖാദര്‍, സമീര്‍ അഹമ്മദ് ഖാന്‍, ശിവാനന്ദ് പാട്ടീല്‍, വെങ്കട് രമണപ്പ, രാജശേഖര്‍ ബസവരാജ് പാട്ടീല്‍, പുട്ടരംഗ ഷെട്ടി, ജയമാല. 

ജെഡിഎസ്സില്‍ നിന്ന് എച്ച്.ഡി. രേവണ്ണ, ബന്ദപ്പ, ജി.റ്റി. ദേവഗൗഡ, ഡി.സി. തമ്മണ്ണ, എം.സി. മനഗുലി, എസ്.ആര്‍, ശ്രീനിവാസ്, വെങ്കിട്ട റാവു ഗൗഡ, സി.എസ്. പുട്ടരാജു, എസ്.ആര്‍. മഹേഷ്. ബിഎസ്പിയില്‍ നിന്ന് എന്‍. മഹേഷ്, സ്വതന്ത്രന്‍ ആര്‍. ശങ്കര്‍ എന്നിവരാണ് മന്ത്രിമാരായത്. കോണ്‍ഗ്രസില്‍ നിന്നും സ്വതന്ത്രനും ജെഡിഎസ്സില്‍ നിന്ന് ബിഎസ്പിക്കും മന്ത്രിസ്ഥാനം നല്‍കി.

മന്ത്രിസ്ഥാനത്തേക്ക് നിരവധി എംഎല്‍എമാര്‍ സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നു. പ്രതിഷേധം ഭയന്ന് സത്യപ്രതിജ്ഞ സമയം വരെ മന്ത്രിമാരുടെ പേരുകള്‍ പരസ്യമാക്കിയിരുന്നില്ല. 

കോണ്‍ഗ്രസിന് 22ഉം ജെഡിഎസ്സിന് 12 ഉം മന്ത്രിസ്ഥാനമാണ് നീക്കിവച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും, ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 16 പേരും ജെഡിഎസ്സില്‍ മുഖ്യമന്ത്രി കുമാരസ്വാമി, ബിഎസ്പി അംഗം ഉള്‍പ്പെടെ 11 പേരും മന്ത്രിമാരായി. പ്രതിഷേധക്കാരില്‍ പ്രതീക്ഷ നല്‍കി കോണ്‍ഗ്രസ് ആറും ജെഡിഎസ് ഒന്നും മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.