തേഷാരനിഷ്ഠാതു കാ കൃഷ്ണ!

Thursday 7 June 2018 3:11 am IST

വേദാദിശാസ്ത്രങ്ങളിലെ വിധിയും നിഷേധവും വേïതുപോലെ അറിയാന്‍ ഭാഗ്യം സിദ്ധിക്കാത്തവരും, ശ്രമിക്കാത്തവരുമാണെങ്കിലും ശ്രദ്ധയോടെ ആസ്തിക്യബുദ്ധിയോടെ തന്നെ ലൗകികവും വൈദികവും ആത്മീയവുമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരുടെ നിഷ്ഠ- എന്താണ്? അവര്‍ക്ക് ശാസ്ത്രവിധി അറിയില്ല; എന്നാല്‍ ശ്രദ്ധ ഉï്.

അവരുടെ നിഷ്ഠ എന്നാല്‍ സ്ഥിതി എന്നര്‍ത്ഥം. ഹേ കൃഷ്ണാ! ഭക്തന്മാരുടെ പാപത്തെ നശിപ്പിക്കുന്നവനേ

സത്ത്വമാഹോരജഃ തമഃ

=സത്ത്വഗുണമാണോ, രജോഗുണമാണോ തമോഗുണമാണോ അവരെ യാഗപൂജാദികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്? കഴിഞ്ഞ അധ്യായത്തില്‍ വിവരിച്ച പ്രകാരം അവര്‍ ദൈവികഗുണസമ്പന്നരാണോ? ആസുരിക ഗുണസമ്പന്നരാണോ എന്നാണ് അര്‍ജുനന്‍ ചോദിച്ചതിന്റെ താല്‍പര്യം.

ശ്രദ്ധ മൂന്ന് വിധത്തിലാണ് 

മനുഷ്യരില്‍ കാണുന്നത് 

    (17-2)

വേദാദിശാസ്ത്രങ്ങളില്‍ പരിജ്ഞാനം ഉള്ളവരും അതനുസരിച്ചുതന്നെ ആചരിക്കുന്നവരും അനേകം ജന്മങ്ങളില്‍, നിഷ്‌കാമമായി-ഫലം ആഗ്രഹിക്കാതെ-യാഗവും പൂജയും ചെയ്ത് ഭഗവാനുമായി ബന്ധം പുലര്‍ത്തുന്നവര്‍ സാത്ത്വിക ഗുണപൂര്‍ണരാണ്. അവരുടെ ശ്രദ്ധ മോക്ഷത്തിന് കാരണമാവുകയും ഭഗവാനെ ആരാധിക്കുന്ന ഒരേ ഒരു വിധത്തിലുള്ളതുമാണ്. വാസ്തവത്തില്‍ ഈ ശ്രദ്ധ ഗുണാതീതമായ നിര്‍ഗുണമായ ശ്രദ്ധയാണ്.

''ശ്രദ്ധാമത് സേവായാംതു നിര്‍ഗുണാ'' - എന്ന് ഭഗവാന്‍ തന്നെ ഉദ്ധവരോടു തുറന്നുപറയുന്നുï്. (ഭാഗ-11-25-27)

ശാസ്ത്രജ്ഞാനം ഇല്ലാത്തവരും മോക്ഷപ്രാപ്തിക്ക് യോഗ്യരല്ലാത്തവരും സ്വര്‍ഗാദിലോകങ്ങള്‍ ആഗ്രഹിക്കുന്നവരുമായ ദേഹികളുടെ-ദേഹം സ്വീകരിച്ച ജീവന്മാരുടെ-ശ്രദ്ധ, സാത്വികഗുണം അനുസരിച്ച് സ്വാത്ത്വികി എന്നും, രജോഗുണമനുസരിച്ച് രാജസി എന്നും തമോഗുണമനുസരിച്ച് താമസി എന്നും  മൂന്നുവിധത്തില്‍ സംഭവിക്കാനുള്ള കാരണം എന്താണെന്നു പറയാം-ശൃണു=കേള്‍ക്കൂ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.