മുഖ്യമന്ത്രി പിണറായി വിജയന്

Thursday 7 June 2018 3:21 am IST
കമ്മ്യൂണിസ്റ്റു ഭരണമെന്നാല്‍ സെല്‍ ഭരണമാണെന്നും പോലീസ് അടിമകളോ ഗുണ്ടകളോ ആണെന്നും ലോക കമ്മ്യൂണിസ്റ്റ് ചരിത്രം വെളിവാക്കുന്നുണ്ട്. പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ചരിത്രം വേറെയാകുമെന്ന് വിചാരിക്കാന്‍ മാത്രം വിഡ്ഢികളല്ല മുഴുവന്‍ മലയാളികളും. (കുറെപ്പേരെ താങ്കള്‍ വിഡ്ഢികളാക്കിയിട്ടുണ്ടെന്ന കാര്യം മറക്കുന്നില്ല). കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'' എന്നത് താങ്കളെപ്പോലുള്ളവരുടെ ഭരണത്തെ ഉദ്ദേശിച്ചു പറഞ്ഞതായിരിക്കില്ലെ?.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനവും പരിശീലന ശിബിരങ്ങളും കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്ന് താങ്കള്‍ നിയമസഭയില്‍ പറഞ്ഞതായി കേട്ടു. കമ്മ്യൂണിസ്റ്റുകാരനെന്ന നിലയ്ക്ക് താങ്കള്‍ക്ക് കമ്മ്യൂണിസ്റ്റ് അല്ലാത്ത ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് അറിയാം. ലോകത്തില്‍ അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളായി രണ്ടു കൂട്ടര്‍ ആണല്ലോ ഉള്ളത്, കമ്മ്യൂണിസ്റ്റുകളും മതഭീകരവാദികളും.

സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി പീഡിപ്പിക്കുന്നവര്‍ എന്തുകൊണ്ടാണു താങ്കളുടെ നിരീക്ഷണത്തില്‍ പെടാത്തത്?. പീഡനം തടയാനോ പീഡനം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനോ ശ്രമിച്ചവരെ താങ്കള്‍ കൃത്യമായി കാണുന്നുണ്ട്. അവരെ ജയിലിലാക്കാന്‍ ഒരു നിമിഷം പോലും പാഴാക്കുന്നുമില്ല. ഭരണാധികാരി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ? 

താങ്കളുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന സ്ത്രീ പീഡനത്തിന്റെ രൂക്ഷത ബോധ്യപ്പെടുത്തുന്ന ഒരു ഉദാഹരണം മാത്രം കുറിക്കാം. കോഴിക്കോട്ട് ഒരു യുവതിയായ ഗര്‍ഭിണിയെ ചവിട്ടി ഗര്‍ഭസ്ഥ ശിശുവിനെ കൊന്നത്ര ക്രൂരത രാജ്യത്ത് മറ്റാരെങ്കിലും നടത്തിയിട്ടുണ്ടാകുമോ?  താങ്കളുടെ ശിഷ്യന്മാരാണല്ലോ കണ്ണൂര്‍ മോഡല്‍ നടപ്പാക്കിയത്. 

താങ്കളുടെ സഖാക്കള്‍ ആ യുവതിയുടെയും ഭര്‍ത്താവിന്റെയും പിന്നാലെ നടന്ന് നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയല്ലെ? താങ്കളുടെ നിരീക്ഷണബുദ്ധിക്ക് വഴങ്ങുന്ന കാഴ്ചയല്ലേ ഇതൊന്നും?. കത്വ പീഡനക്കേസില്‍, ഇല്ലാത്ത ക്ഷേത്രത്തിനെയും മതത്തെയും കൂട്ടിക്കെട്ടി നുണ പറഞ്ഞു നടന്ന താങ്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഇവിടെ ഇതൊന്നും തടയാന്‍ കഴിയാതെ ചങ്കും വിരിച്ചു നടക്കാന്‍ ലജ്ജയില്ലെ?

ദളിത് പീഡനവും കമ്മ്യൂണിസ്റ്റുകള്‍ക്ക് വിനോദമാണല്ലോ. പറ്റാവുന്നത്രയും പാര്‍ട്ടി നേരിട്ടും പറ്റാത്തത് പോലീസിനെക്കൊണ്ടും കൊല്ലിക്കുകയാണല്ലോ. തിരുവനന്തപുരത്ത് രാജേഷ് എന്ന യുവാവിനെ 67-70 വെട്ടു വെട്ടിയാണല്ലോ സഖാക്കള്‍ കമ്മ്യൂണിസം നടപ്പാക്കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സിംഹാസനത്തിനു ചുവട്ടില്‍ നടന്നതായതു കൊണ്ട് താങ്കള്‍ കണ്ടിരിക്കാനിടയില്ല. യു.പി.യില്‍ മരിച്ചയാളിനെ കണ്ടവന്, വീട്ടില്‍ കൊത്തിവലിക്കപ്പെട്ടവനെ കാണാന്‍ കണ്ണുണ്ടായില്ല. 

 താങ്കളും പാര്‍ട്ടിയും ചേര്‍ന്നല്ലെ പാലക്കാട്ട് ഒരു കുടുംബത്തെ ഒന്നാകെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നത്? എന്നിട്ടും ദളിത് സംരക്ഷണത്തില്‍ കേരളം ഒന്നാമതെന്നു പറയാന്‍ യാതൊരു നാണവും താങ്കള്‍ക്കും പാര്‍ട്ടിക്കുമില്ലതാനും. കണ്ണൂരിലും കോഴിക്കോട്ടും തൃശൂരും എറണാകുളത്തും അടൂരും തിരുവനന്തപുരത്തും എല്ലാം എത്രയോ ദളിത് പീഡനങ്ങള്‍ നടന്നു? മിക്കതും താങ്കളുടെ പാര്‍ട്ടിക്കാര്‍ തന്നെ നടത്തിയത്. 

കമ്മ്യൂണിസ്റ്റു ഭരണമെന്നാല്‍ സെല്‍ ഭരണമാണെന്നും പോലീസ് വെറും അടിമകളോ ഗുണ്ടകളോ ആണെന്നും ലോക കമ്മ്യൂണിസ്റ്റ് ചരിത്രം വെളിവാക്കുന്നുണ്ട്. പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ചരിത്രം വേറെയാകുമെന്ന് വിചാരിക്കാന്‍ മാത്രം വിഡ്ഢികളല്ല മുഴുവന്‍ മലയാളികളും. (കുറെപ്പേരെ താങ്കള്‍ വിഡ്ഢികളാക്കിയിട്ടുണ്ടെന്ന കാര്യം മറക്കുന്നില്ല). കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'' എന്നത് താങ്കളെപ്പോലുള്ളവരുടെ ഭരണത്തെ ഉദ്ദേശിച്ചു പറഞ്ഞതായിരിക്കില്ലെ? 

തൃശ്ശൂരില്‍ വിനായകന്‍, അട്ടപ്പാടിയില്‍ മധു എന്ന വനവാസി, വരാപ്പുഴയില്‍ ശ്രീജിത്, കോട്ടയത്ത് കെവിന്‍ എന്ന നവവരന്‍ - എല്ലാവരും പിന്നാക്കക്കാരോ ദളിതരോ ആയിരുന്നുവല്ലോ. 

കേരളത്തിനു പുറത്തു നടക്കുന്ന കൊലപാതകങ്ങളെ ദളിത് വേട്ടയായും ന്യൂനപക്ഷ പീഡനമായും ആഘോഷിക്കുന്ന താങ്കളും പാര്‍ട്ടിയും, ഇവിടെ താങ്കളാല്‍ സംരക്ഷിക്കപ്പെടേണ്ടവരുടെ ജീവന്‍ ചവിട്ടിയരക്കപ്പെടുമ്പോള്‍ ഒട്ടും മനസാക്ഷിക്കുത്ത് തോന്നാത്തതില്‍ അത്ഭുതമില്ല. കാരണം താങ്കള്‍ കമ്മ്യൂണിസ്റ്റുകാരനാണല്ലോ. (കമ്മ്യൂണിസ്റ്റുകാരന്‍ ആവാനുള്ള അടിസ്ഥാന യോഗ്യത മനസ്സാക്ഷിയും സത്യസന്ധതയും പാടില്ല എന്നതല്ലെ?).

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്തേ കാണാതെ പോകുന്നു? ന്യൂനപക്ഷ സംരക്ഷണമല്ല തീവ്രവാദി സംരക്ഷണമാണ് താങ്കളുടെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ്  ക്യാമ്പിനു വിട്ടുകൊടുത്ത വിദ്യാലയങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും താങ്കള്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പരിപാടിയും പൊതു സ്ഥാപനങ്ങളില്‍ നടത്തരുത്. ആര്‍എസ്എസ്സിനില്ലാത്ത ആനുകൂല്യവും അവസരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിക്കാന്‍ എന്തു യോഗ്യതയാണുള്ളത്?.

കാ ഭാ സുരേന്ദ്രൻ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.