വാദി പ്രതിയാകുമ്പോള്‍

Thursday 7 June 2018 3:23 am IST

എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പീഡന ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന തിയേറ്റര്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടി അത്യധികം അപലപനീയമാണ്. നമ്മുടെ പോലീസ് സംവിധാനം എത്രയോ പിന്നോട്ടു പോയിരിക്കുന്നുവെന്ന് കേരളത്തില്‍ നടന്ന സമകാലിക സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു. 

പീഡിപ്പിക്കുന്നതിന്റെ ക്യാമറ ദൃശ്യങ്ങള്‍ പോലീസിനെ അറിയിക്കാതെ നേരിട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതാണോ അയാള്‍ ചെയ്ത തെറ്റ്?

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാത്ത പോലീസിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലേ? 

സ്ത്രീ സുരക്ഷയെപ്പറ്റി നമ്മുടെ രാഷ്ട്രീയക്കാരും സാംസ്‌ക്കാരിക നായകരും വാതോരാതെ സംസാരിക്കാറുണ്ട്. വെറും വാക്കുകള്‍ മാത്രമായി ഇവ മാറി പോവുകയല്ലേ? നിര്‍ഭയമായി ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങളെയെല്ലാം നിഷേധിക്കുന്ന നിലപാടുകളാണ് ഭരണകര്‍ത്താക്കള്‍ സ്വീകരിക്കുന്നത്.

                                    വിഷ്ണു, കുമരകം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.