എടത്തലയിൽ യുവാവിന് മർദ്ദനമേറ്റ സംഭവം; പോലീസുകാർക്ക് സ്ഥലം മാറ്റം

Thursday 7 June 2018 8:42 am IST

കൊച്ചി: എടത്തലയില്‍ യുവാവിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. എഎസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. 

നാല് പോലീസുകാരെ എആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. എ.എസ്.ഐ ഇന്ദുചൂഢന്‍, സി.പി.ഒമാരായ പുഷ്പരാജ്, അബ്ദുള്‍ ജലീല്‍, അഫ്‌സല്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. പോലീസ് മര്‍ദ്ദനത്തില്‍ ഉസ്മാന്റെ കവിളെല്ല് പൊട്ടി ഉള്ളിലേക്ക് പോയി. മര്‍ദനത്തില്‍ ഉസ്മാന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോലീസുകാര്‍ ഗുണ്ടകളെ പോലെ പെരുമാറിയെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. 

കവിളെല്ലിനും താടിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ ഉസ്മാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പൊലീസുകാര്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന് ആരോപിച്ച്‌ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.