കാലാ റിലീസ് ദിവസത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

Thursday 7 June 2018 9:29 am IST

ചെന്നൈ:രജനി ചിത്രം കാലാ റിലീസ് ദിവസത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. സിനിമാ പ്രവര്‍ത്തകരുടെ പേടിസ്വപ്നമായ തമിഴ് റോക്കേഴ്സിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. 

ഇതിനിടെ സിംഗപ്പൂരില്‍ വച്ച്‌ ചിത്രം ഫെയ്സ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയ പ്രവീണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ട്. റിലീസ് ദിവസം തന്നെ ചിത്രം ചോര്‍ന്നതില്‍ നടനും നടികര്‍ സംഘം മേധാവിയുമായ വിശാല്‍ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി. കേരളത്തില്‍ ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.