ന്യൂദല്‍ഹി: നമ്മള് ഫിറ്റെങ്കില്‍ ഇന്ത്യയും ഫിറ്റാകും എന്ന ആരോഗ്യ പ്രചാരണത്തില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും. കേന്ദ്ര മന്ത്രി രാജ്വര്ധന് രഥോഡ് തുടങ്ങിവെച്ച് ട്വിറ്ററില്‍ വന്‍ ഹിറ്റായി മാറിയ പ്രചാരണ പരിപരിപാടിയില്‍ പ്രശസ്തരും പ്രമുഖരും ഒട്ടേറെ പങ്കാളിയായി.
ദിനംപ്രതി ചെയ്യുന്ന വ്യായാമമുറയുടെ ദൃശ്യം പങ്കിടുന്ന പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി മോദി തന്റെ വ്യായാമ വീഡിയോ ഉടന്‍ പോസ്റ്റ്ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു ടയര്‍ സര്‍വീസിങ് കേന്ദ്രത്തില്‍ തൊഴിലാളി ചെയ്യുന്ന ജോലിയാണ് തന്റെ ഇഷ്ടപ്പെട്ട വ്യായാമമായി ഒമര്‍ പ്രസ്താവിച്ചിരിക്കുന്നത്. ശ്രീനഗറിലെ ഒരു ജിംനേഷ്യത്തില്‍ വലിയ ട്രാക്ടര്‍ ടയര്‍ ഒമര്‍ മറിച്ചുമറിച്ച് നിശ്ചിത ദൂരം നീങ്ങുന്നു. പിന്നീട് ടയറിനുള്ളില്‍ കയറി അത് പൊക്കിയെടുത്ത് നടക്കുന്നു.
തുടര്‍ന്ന് ഹാമര്‍ കൊണ്ട് അതിന്റെ വശത്തടിക്കുന്നു. ഈ ഹ്രസ്വ വീഡിയോയാണ് ഇഷ്ടവ്യായാമമായി ഒമര്‍ പ്രസ്താവിക്കുന്നത്. പാര്‍ട്ടിയിലെ തന്റെ ഏറ്റവും അടുപ്പക്കാരെ വെല്ലുവിളി സ്വീകരിക്കാന്‍ ക്ഷണിക്കുന്നുമുണ്ട്.
Finally got down to completing the fitness challenge set for me by @GulPanag This is part of a functional workout I enjoy doing. Now challenging @tanvirsadiq @Junaid_Mattu & @nasirsogami #HumFitTohIndiaFit Venue courtesy @GoldsGymIndia Srinagar. pic.twitter.com/vfwiMHzZTR
— Omar Abdullah (@OmarAbdullah) June 6, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: