കൊച്ചി: മുനമ്പം തീരത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി ജോസ്, പറവൂര്‍ സ്വദേശി അശോകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്നും അപകടത്തില്‍ ബോട്ടിന്റെ മുന്‍ ഭാഗം തകര്‍ന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ഇടിച്ചത് വിദേശകപ്പലാണെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: