ആര്‍എസ്എസിനെ അറിയാം; ഈ ഹ്രസ്വ ചിത്രത്തിലൂടെ

Thursday 7 June 2018 10:38 am IST

കൊച്ചി: ആര്‍എസ്എസിനെ, രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ ശക്തമായിരിക്കെ ആര്‍എസ്എസ്സിനെ അറിയാന്‍ ഹ്രസ്വ ചിത്രം. 22.38 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം സംഘത്തിന്റെ സങ്കല്‍പ്പം, തുടക്കം, വളര്‍ച്ച, വിവിധ പരിവാര്‍ സംഘടനകള്‍, സ്ഥാപകന്‍, സര്‍ സംഘചാലകന്മാര്‍ തുടങ്ങിയ വിവരണങ്ങള്‍ ചേര്‍ത്ത്, ഇന്ന് വിശ്വവ്യാപിയായിരിക്കുന്ന സംഘത്തിന്റെ വിശാല സമ്മേളനം വരെ ഉള്‍പ്പെടുത്തിയതാണ് ഈ ഹ്വസ്വ ചിത്രം. 

ആറ്റിക്കുറുക്കി ഒരു ചിമിഴിലടച്ചതുപോലുള്ള ഈ വിവരണം, സ്വയമേവ മൃഗേന്ദ്രത എന്ന ആഹ്വാനം സാധ്യമാക്കാന്‍ ഏറെ സഹായകമാണ്. സംഘത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഇതിലുണ്ട്. വിദേശ പര്യടനത്തിനു ശേഷം ഭാരതത്തിലേക്ക് മടങ്ങും മുമ്പ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു, അടുത്ത 50 വര്‍ഷത്തേക്ക് നിങ്ങള്‍ ഭാരതാംബയെ പൂജിക്കൂ, സേവിക്കൂ. ഭാരതം അതിലൂടെ ലോകഗുരുവായി മാറുമെന്ന്.

ഈ സന്ദേശത്താല്‍ പ്രചോദിതനായാണ് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ സംഘരൂപീകരണ സങ്കല്‍പ്പം സ്വരൂപിച്ചതെന്ന് പറഞ്ഞു തുടങ്ങുന്ന ചിത്രം, സ്വാമി വിവേകാനന്ദന്റെ ആഹ്വാനമാണ് സംഘത്തിന്റെ ജീവവായുവെന്ന്  പറഞ്ഞ്, ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാന്‍ നിബോധത എന്ന സ്വാമിജിയുടെ സന്ദേശം സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിശാല സാംഘിക്കില്‍ വിശദീകരിക്കുന്നതിലാണ് സമാപിക്കുന്നത്. ഇന്ദ്രപ്രസ്ഥ വിശ്വസംവാദ കേന്ദ്രമാണ് ചിത്രം തയാറാക്കിയത്. 

വീഡിയോ കാണാം:

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.