പോലീസ് പേക്കൂത്ത്: വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

Thursday 7 June 2018 10:34 am IST
സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പോലീസ് താഴാന്‍ പാടില്ല. തീവ്രവാദം അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: ആലുവയിലെ എടത്തലയില്‍ യുവാവിനെ ​പോലീസ്​ മര്‍ദിച്ച സംഭവത്തില്‍ വിഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പോലീസ് നിയമനടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പോലീസ് താഴാന്‍ പാടില്ല. തീവ്രവാദം അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 

ഉസ്​മാനെ മര്‍ദിച്ച പരാതിയില്‍ നാലു പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു​. എടത്തല പോലീസ്​ മര്‍ദനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടിയായാണ്​ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്​. സംഭവത്തില്‍ പോലീസിനോട് ആദ്യം തട്ടിക്കയറിയത്​ ഉസ്മാനാണ്​. അദ്ദേഹം ​പോലീസ്​ ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്​. സംഭവത്തെ തുടര്‍ന്ന്​പോലീസ് സ്റ്റേഷനിലേക്ക്​ മാര്‍ച്ച്‌​ നടത്തിയവരില്‍ ചില തീവ്രസ്വഭാവമുള്ള സംഘടനകളുമുണ്ട്​.  

കഴിഞ്ഞ ദിവസം ഉസ്മാന്റെ ബൈക്ക്​പോലീസുകാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തില്‍ ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്​ മര്‍ദനത്തില്‍ കലാശിച്ചത്​. പോലീസ്​ മര്‍ദനത്തിനൊടുവില്‍ ഉസ്മാന്റെ കവിളെല്ല്​ തകര്‍ന്ന്​ അടിയന്തര ശസ്ത്ര​ക്രിയക്ക്​വിധേയനാകേണ്ടി വന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.