കോയമ്പത്തൂര്‍: കോയമ്പത്തൂരിനു സമീപം പെരുന്തുറയില്‍ സ്വകാര്യ ബസ് അപകടത്തില്‍പെട്ട് മലയാളി അടക്കം രണ്ടു പേര് മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ബാംഗളൂരില്‍ നിന്നു കൊട്ടാരക്കരയിലേയ്ക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. ബസ് ഡ്രൈവര്‍ കട്ടപ്പന സ്വദേശി പ്രിന്‍സാണ് മരിച്ച ഒരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണംവിട്ട ബസ് ഒരു സിമന്റ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കോയമ്പത്തൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: