കാറിലെത്തിയ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

Thursday 7 June 2018 12:07 pm IST
യു.പിയിലെ മുസഫര്‍ നഗറില്‍ കാറിലെത്തിയ യുവതി നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മുസഫര്‍ നഗര്‍: യു.പിയിലെ മുസഫര്‍ നഗറില്‍ കാറിലെത്തിയ യുവതി നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കാറിലെത്തി കൈയ്യിലുണ്ടായിരുന്നു തുണിക്കെട്ട് കാറിന്റെ ജനലിലൂടെ നിരത്തിലേക്ക് വെച്ച യുവതി കാറില്‍ നിന്നും പുറത്തിറങ്ങാതെ തിരിച്ചു പോവുകയായിരുന്നു. തുണിക്കെട്ടിന്റെയുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയെ കിടത്തിയിരുന്നത്.

ഇതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഉപേക്ഷിച്ചത് പെണ്കുട്ടിയെയാണെന്നാണ് വിവരം. നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തി പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.