രാഹുൽ ഗാന്ധി 'ത്രീ ഇഡിയറ്റ്സിലെ' പ്രസംഗം കടമെടുത്തിരിക്കുന്നു

Thursday 7 June 2018 12:44 pm IST

ഭോപാല്‍: കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ പരിഹസിച്ച്‌​ മധ്യപ്രദേശ്​ മന്ത്രി രംഗത്ത്​. രാഹുലി​ൻ്റെ പ്രസംഗം ബോളിവുഡ്​ ചിത്രമായ 'ത്രീ ഇഡിയറ്റ്സിലെ'​ രംഗം പോലെയാണെന്ന്​ സഹകരണ വകുപ്പ്​​ മന്ത്രി വിശ്വാസ്​ സാരംഗ് പറഞ്ഞു​. 

ചിത്രത്തില്‍ ചതുര്‍ രാമലിംഗം എന്ന കഥാപാത്രം നടത്തുന്ന മണ്ടത്തരം നിറഞ്ഞ പ്രസംഗത്തില്‍ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ മന്ദ്​സൗര്‍ പ്രസംഗമെന്നും ​ അദ്ദേഹം പരിഹസിച്ചു. ചിത്രത്തിലേതു പോലെ രാഹുല്‍ ഗാന്ധി മറ്റാരോ എഴുതി നല്‍കിയ പ്രസംഗം വായിക്കുകയായിരുന്നു. കൃത്യമായി മറ്റാരോ എഴുതിയ തിരക്കഥ  നാടകീയമായി അവതരിപ്പിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന്  അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ  വസ്​തുതകളോ യാഥാര്‍ഥ്യമോ ഇല്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഭക്ഷ്യ സംസ്​കരണ യൂനിറ്റ്​ ആരംഭിക്കുന്നതിനെ കുറിച്ചും രാഹുല്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച് മുമ്പാണ്​ മുഖ്യമന്ത്രി ശിവരാജ്​ ചൗഹാന്‍ ഇതേകുറിച്ചു പറഞ്ഞത്​. ഭക്ഷ്യ ശൃംഖലയെ കുറിച്ചല്ല, തട്ടിപ്പ്​ ശൃംഖലയെ കുറിച്ചാണ്​ രാഹുല്‍ യഥാര്‍ഥത്തില്‍ പറയേണ്ടത്. ഇതില്‍ റോബര്‍ട്ട്​ വദ്രയാകും പ്രധാന കഥാപാത്രം​. കോണ്‍ഗ്രസ്​ പ്രസിഡന്‍റ്​ കര്‍ഷക മരണത്തില്‍ രാഷ്​ട്രീയം കളിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ദ്​സൗറില്‍ കഴിഞ്ഞ ദിവസം നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കവെ, കോണ്‍ഗ്രസ്​ മധ്യപ്രദേശില്‍ അധി​കാരത്തില്‍ വന്നാല്‍  10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍​ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.