സുരക്ഷാ വിലയിരുത്തലിനായി രാജ്നാഥ് സിങ് ശ്രീനഗറിലെത്തി

Thursday 7 June 2018 12:52 pm IST

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ് ദ്വിദിന സന്ദര്‍ശനത്തിനായി​  ശ്രീനഗറിലെത്തി. സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ഉന്നതതല സംഘത്തോടൊപ്പമാണ് മന്ത്രി എത്തിയത്​. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ്​ ഗൗബ, ജമ്മു കശ്​മീര്‍ ആഭ്യന്തര ജോ.സെക്രട്ടറി ഗ്യാനേഷ്​ കുമാര്‍, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്​ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

വെടിനിര്‍ത്തല്‍ ലംഘനം, അതിര്‍ത്തിക്കിപ്പുറത്തേക്കുള്ള വെടിവെപ്പ്​, ഭീകരവാദികളുടെ നുഴഞ്ഞു കയറ്റം, സുരക്ഷാസേനക്കെതിരെയുള്ള ആക്രമണം, കല്ലേറ്​ തുടങ്ങി വിവിധ പ്രശ്​നങ്ങള്‍ക്കിടയിലാണ്​ ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം. കല്ലേറിനെ തുടര്‍ന്ന്​ റോഡിനു പുറത്തേക്ക്​ ​വാഹനം തെന്നി വീണ്​ 19 സി.ആര്‍.പി.എഫ്​ സേനാംഗങ്ങള്‍ക്ക്​ കഴിഞ്ഞ മാസം പരിക്കേറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.