തടാകക്കരയിൽ മാമോദീസ കർമ്മം നിർവ്വഹിക്കവെ പാസ്റ്ററെ മുതല കടിച്ചു കൊന്നു

Thursday 7 June 2018 2:32 pm IST

ആഡിസ് അബാബ: തടാകക്കരയിൽ മാമോദീസ കർമ്മങ്ങൾക്ക് നേതൃത്വം നൽകവെ പാസ്റ്ററെ മുതല കടിച്ചു കൊന്നു. തെക്കന്‍ എത്യോപ്യയില്‍ മെര്‍ക്കെബ് തബ്യയിലെ അബയ തടാകക്കരയില്‍ മാമോദീസാചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാനെത്തിയ പുരോഹിതനായ ഡോച്ചോ എഷീതിനെയാണ് മുതല കടിച്ച് കൊന്നത്.

ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ എഷീതിനെ മുതല ആക്രമിക്കുകയായിരുന്നു. മുതല എഷീതിനെ കടിച്ചെടുത്ത് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചടങ്ങിൽ എണ്‍പതോളം പേര്‍ മാമോദീസാചടങ്ങിനായെത്തിയിരുന്നു. 

സാധാരണ ഗതിയില്‍ ഇവിടത്തെ മുതലകള്‍ ആക്രമണകാരികളല്ലെന്നും തടാകത്തില്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ ഭക്ഷ്യ ക്ഷാമം നേരിട്ടതാണ് മുതലകള്‍ മനുഷ്യനെ ആക്രമിക്കാന്‍ ഇടയാക്കിയതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.