സംസ്ഥാനത്ത് കനത്ത മഴ; മത്സത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

Thursday 7 June 2018 2:53 pm IST
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി. സംസ്ഥാനത്തുട നീളം കനത്ത മഴ. ബുധനാഴ്ച രാത്രിയോടെ തുടങ്ങിയ മഴ വ്യാഴാഴ്ചയും തുടരുകയാണ്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നീരിക്ഷണകേന്ദ്രമറിയിച്ചു. അടുത്ത 24 മണിക്കുറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കനത്ത കാറ്റിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി. സംസ്ഥാനത്തുട നീളം കനത്ത മഴ. ബുധനാഴ്ച രാത്രിയോടെ തുടങ്ങിയ മഴ വ്യാഴാഴ്ചയും തുടരുകയാണ്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നീരിക്ഷണകേന്ദ്രമറിയിച്ചു. അടുത്ത 24 മണിക്കുറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കനത്ത കാറ്റിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ജലാശയങ്ങളില്‍ എല്ലാം ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജൂണ്‍ 10 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെക്കന്‍ കേരളത്തിലടക്കം ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ ലഭിക്കും. ഹൈറേഞ്ചിലടക്കം മഴ കനക്കും.രണ്ടുദിവസമായി ദുര്‍ബലമായിരുന്ന കാലവര്‍ഷം കഴിഞ്ഞ ദിവസമാണ് വീണ്ടും ശക്തിപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.