ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വജയ് സിംഗിന് പകരമാണ് ഉമ്മന്‍ചാണ്ടിയുടെ നിയമനം.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം എ.ഐ.സി.സി ഓഫീസില്‍ എത്തി ചുമതലയേറ്റെടുത്തത്. ആന്ധ്രാപ്രദേശിന്റെ ചുമതലയാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിന്റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും സ്ഥാനമേറ്റെടുത്ത ശേഷം ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: