രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്

Thursday 7 June 2018 3:52 pm IST
സീറ്റ് വിട്ടു നല്‍കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുവാദം തേടും. ഒറ്റത്തവണ ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും.

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസി (എം)ന് വിട്ടു നല്‍കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സീറ്റ് വിട്ടു നല്‍കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുവാദം തേടും. ഒറ്റത്തവണ ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. 

മുസ്ലീം ലീഗ് കര്‍ശന നിലപാട് എടുത്തതോടെയാണ് കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കാന്‍ തയാറായത്. സീറ്റ് വേണമെന്ന് നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതാണ്.  ഇന്ന് ഉച്ചയ്ക്ക് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലും സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയായിരുന്നു. 

യു.ഡി.എഫിന്റെ വിശാല താല്‍പര്യം കണക്കിലെടുത്താണ് ഒരു തവണത്തേക്ക് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാമെന്ന ധാരണയില്‍ നേതാക്കള്‍ എത്തിയത്. മാണി യു.ഡ‌ി.എഫിലേക്ക് തിരിച്ചു വരാന്‍ തയ്യാറായിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കണമെന്നും കോണ്‍ഗ്രസ് രാഹുലിനോട് ആവശ്യപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.