കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ട അവതാരകനും നടനുമായ തരികിട സാബു എന്ന സാബുമോന് അബ്ദുസമദിനെനെതിരെ പോലീസ് കേസെടുത്തു. പാനൂര്‍ പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുവമോര്‍ച്ച ജില്ലാ നേതൃത്വത്തില്‍ നിന്ന് തന്നെ മാറ്റിയതായി ലസിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സബുമോന്‍ ലസിതയെ കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ട് അപകീര്‍ത്തികരമായതും അശ്ലീലം നിറഞ്ഞതുമായ പോസ്റ്റുകള്‍ ചെയ്തത്. ലസിത ഇതിനെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി എഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു. തരികിട എന്ന ചാനല്‍പരിപാടിയിലൂടെ പ്രശസ്തനായ തരികിട സാബു നേരത്തെയും സഭ്യമല്ലാത്ത പോസ്റ്റുകളും പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധനാണ്.
ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ വേറെയും പോസ്റ്റുകള്‍ സമാന നിലവാരത്തിലുള്ളവ ഇയാളുടെ വകയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: