ഭീഷണിപ്പെടുത്തി പണാപഹരണ ശ്രമം: അബു സലിമിന് ഏഴുവര്‍ഷം തടവ്

Thursday 7 June 2018 4:44 pm IST
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അധോലോക നായകന്‍ അബുസലീമിനെ ഏഴുവര്‍ഷം കഠിന തടവിന് വിധിച്ചു. 2002 ലെ കേസില്‍ കഴിഞ്ഞ ദിവസം നടന്ന വാദപ്രതിവാങ്ങള്‍ക്കൊടുവിലാണ് ദല്‍ഹി കോടതിയുടെ വിധി.

ന്യൂദല്‍ഹി:   ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അധോലോക നായകന്‍ അബുസലീമിനെ ഏഴുവര്‍ഷം കഠിന തടവിന് വിധിച്ചു.  2002 ലെ കേസില്‍ കഴിഞ്ഞ ദിവസം നടന്ന വാദപ്രതിവാങ്ങള്‍ക്കൊടുവിലാണ് ദല്‍ഹി കോടതിയുടെ വിധി. 

ദല്‍ഹിയില്‍ വ്യവസായിയായ അശോക് ഗുപ്തയെ ഭീഷണിപ്പെടുത്തി  നിന്ന് അഞ്ചു കോടി രൂപ അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ അബുസലിം കുറ്റക്കാരനാണെന്ന്  മെയ് 26 ന് പട്യാല കോടതി കണ്ടെത്തിയിരുന്നു. മറ്റു പ്രതികളായ ചഞ്ചല്‍ മേത്ത, മാജിദ് ഖാന്‍, പാവന്‍കുമാര്‍ മിത്തല്‍, മുഹമ്മദ് അഷ്‌റഫ തുടങ്ങിയവരെ കേസില്‍ കുറ്റവിമുക്തരാക്കി.  മറ്റൊരു പ്രതി സജ്ജന്‍ കുമാര്‍ സോണി വിചാരണ വേളയില്‍ മരിച്ചിരുന്നു. 

2005 ല്‍ പോര്‍ച്ചുഗലില്‍ നിന്ന് ഇന്ത്യയ്ക്കു കൈമാറിയ അബു സലീമിന് 2013  ല്‍ ജാമ്യം ലഭിച്ചു.  കുറ്റവാളി കൈമാറ്റ ഉത്തരവ്  ലംഘിച്ചു  കൊണ്ടാണ ് വിചാരണയെന്ന് ഈ വര്‍ഷം ആദ്യം അബു സലിം ആരോപിച്ചിരുന്നു. ഗുപ്തയില്‍ നിന്ന് പണം ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും അബു സലിം വാദിച്ചു.  93 ലെ മുംബൈ സ്‌ഫോടനം ഉള്‍പ്പെടെയുള്ളകേസുകളുമായി ബന്ധപ്പെട്ട്  ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.