ഡോ. ഹെഡ്‌ഗേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രന്‍: പ്രണബ്

Thursday 7 June 2018 5:53 pm IST
ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ വസതിയില്‍ മോഹന്‍ ഭാഗവതിനൊപ്പം അദ്ദേഹം സന്ദര്‍ശിച്ചു. ഭാരതാംബയുടെ മഹാനായ പുത്രന് ആദരവ് അര്‍പ്പിക്കാനാണ് താന്‍ ഇവിടെയെത്തിയതെന്ന് പ്രണബ് സന്ദര്‍ശക ബുക്കില്‍ കുറിച്ചു.

 
നാഗ്പൂര്‍: ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിനെ ഭാരതാംബയുടെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. 
 
ആര്‍എസ്എസ് തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയപ്പോഴാണ് ഡോക്ടര്‍ജി എന്ന് വിശേഷിപ്പിക്കുന്ന ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ നേട്ടങ്ങളെ പ്രണബ് മുഖര്‍ജി പ്രശംസിച്ചത്.
 
''ഞാന്‍ ഇവിടെ വന്നത് ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിന് ആദരവ് അര്‍പ്പിക്കാന്‍ വേണ്ടിയാണ്''. ഡോക്ടര്‍ജിയുടെ ജന്മഗൃഹത്തിലെത്തിയ പ്രണബ് സന്ദര്‍ശക ബുക്കില്‍ കുറിച്ചു. 
 
സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പമായിരുന്നു സന്ദര്‍ശനം. ഡോക്ടര്‍ജി ഉള്‍പ്പെടെ 18 പേര്‍ 1925 വിജയദശമി ദിനത്തില്‍ ഈ വസതിയിലാണ് സംഘം ആരംഭിച്ചത്. ഇതിന് ശേഷമാണ് മോഹിദേവാഡയില്‍ ശാഖ ആരംഭിക്കുന്നത്. 
 
ഡോക്ടര്‍ജിയുടെയും രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിന്റെയും സ്മൃതികുടീരത്തില്‍ അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.

 

 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.