സംഘം വിശ്വസിക്കുന്നത് രാഷ്ട്ര സേവനത്തില്‍ മാത്രം: ഡോ. മോഹന്‍ ഭാഗവത്

Thursday 7 June 2018 7:01 pm IST
ഒരു ഭാരതീയനും മറ്റൊരു ഭാരതീയന്‍ അന്യനല്ല. സഹവാസികളാണ്. എല്ലാവരുടേയും മാതാവാണ് ഭാരതം. എല്ലാവരുടേയും ഡിഎന്‍എയില്‍ അതുണ്ട്. സ ര്‍ വ രി ലും ഭാരതീയ സംസ്‌കാരമുണ്ട്. ഒന്നിച്ചു നിന്ന് അത് പ്രകടിപ്പിക്കണം. ജനാധിപത്യ മനസ് പ്രകടിപ്പിക്കണം. സാമൂഹ്യ അന്തരീക്ഷത്തിനുസരിച്ച് ജീവിക്കണം.

നാഗ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘം ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ള സംഘടനയല്ലെന്നും രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മാത്രമാണ് സംഘം വിശ്വസിക്കുന്നതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാത്തരം വൈവിധ്യങ്ങള്‍ക്കുമുപരിയായി, ഭാരതത്തിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്നവരെല്ലാം ഭാരതീയരാണ്. ഭാരതത്തില്‍ ജനിച്ചവര്‍ മാതൃരാജ്യത്തോടുള്ള ഭക്തി പ്രകടിപ്പിക്കുകയും ഭാരത മാതാവിനെ പൂജിക്കുകയും വേണം. ഹിന്ദുക്കളെ മാത്രമല്ല സമ്പൂര്‍ണ സമാജത്തെയും സംഘടിപ്പിക്കുകയെന്നതാണ് ആര്‍എസ്എസ്സിന്റെ ദൗത്യമെന്നും  തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ സമാപന പരിപാടിയില്‍ ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

സംഘപ്രവര്‍ത്തനം 1925ല്‍ നാഗ്പൂരില്‍ ആരംഭിച്ച കാലം മുതല്‍ സ്വയം സേവകര്‍ക്ക് പരിശീലനവും നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ചില പ്രത്യേക ചര്‍ച്ചകള്‍ നാഗ്പൂരിലെ പരിശീലനവുമായി ബന്ധപ്പെടുത്തി നടന്നിരുന്നു. ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയുമായി വ്യക്തിപരമായി ബന്ധമുണ്ട്. സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ജ്ഞാനിയും അനുഭവ സമ്പന്നനുമായ പ്രണബ് മുഖര്‍ജിക്ക് ഹൃദയത്തിലെ മുഴുവന്‍ സ്‌നേഹവും നല്‍കിയാണ് അന്ന് മടങ്ങിയത്. അദ്ദേഹത്തെ തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിലേക്ക് ക്ഷണിക്കുകയും അദ്ദേഹമത് സ്വീകരിക്കുകയും ചെയ്തു. സംഘം സംഘമാണ്, പ്രണബ് മുഖര്‍ജി പ്രണബ് മുഖര്‍ജിയും, സര്‍സംഘചാലക് പറഞ്ഞു. 

ഒരു ഭാരതീയനും മറ്റൊരു ഭാരതീയന്‍ അന്യനല്ല. മറിച്ച് എല്ലാവരും സഹവാസികളാണ്. എല്ലാവരുടേയും മാതാവാണ് ഭാരതം. നമ്മുടെയെല്ലാം ഡിഎന്‍എയില്‍ അതുണ്ട്. നമ്മിലെല്ലാമുള്ളത് ഭാരതീയ സംസ്‌കാരമാണ്. ഒരുമിച്ച് നിന്ന് നമ്മുടെ സംസ്‌കാരം പ്രകടിപ്പിക്കേണ്ടതുണ്ട്. ജാതിയും മതവും വിശ്വാസവും ആചാരവും വേഷാനുഷ്ഠാനങ്ങളും വേറെയാണെങ്കിലും രാഷ്ട്രം എന്ന സങ്കല്‍പ്പത്തിലൂടെ നാമെല്ലാവരും ഒന്നായിത്തീരണം. രാഷ്ട്രക്ഷേമത്തിനുള്ള ദൗത്യമാണ് ആര്‍എസ്എസ് ഏറ്റെടുത്ത് നിര്‍വഹിക്കുന്നത്. 

പ്രണബ് മുഖര്‍ജിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സംഘത്തിന് ലഭിച്ചതില്‍ ധന്യരാണ്. 1911ല്‍ കൊല്‍ക്കത്തയിലെ മുഖര്‍ജി കുടുംബത്തില്‍ ഡോക്ടര്‍ജി സന്ദര്‍ശിച്ചിട്ടുണ്ട്. ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ജയിലില്‍ കിടന്നത് കോണ്‍ഗ്രസ്സുകാരനായിട്ടാണ്. കോണ്‍ഗ്രസ്സുകാരായ നിരവധി പേര്‍ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

ഒരു ഭാരതീയനും മറ്റൊരു ഭാരതീയന്‍ അന്യനല്ല. സഹവാസികളാണ്. എല്ലാവരുടേയും മാതാവാണ് ഭാരതം. എല്ലാവരുടേയും ഡിഎന്‍എയില്‍ അതുണ്ട്. സ ര്‍ വ രി ലും ഭാരതീയ സംസ്‌കാരമുണ്ട്. ഒന്നിച്ചു നിന്ന് അത് പ്രകടിപ്പിക്കണം. ജനാധിപത്യ മനസ് പ്രകടിപ്പിക്കണം. സാമൂഹ്യ അന്തരീക്ഷത്തിനുസരിച്ച് ജീവിക്കണം. ശരിയായ സാമൂഹ്യ അന്തരീക്ഷം രൂപപ്പെടുത്തുന്നവരുണ്ടാകണം. സമൂഹത്തിന്റെ സന്തുലിത അവസ്ഥ നിലനിര്‍ത്തണം. ഓരോരുത്തരും അവരവരുടെ പ്രവൃത്തിയിലുടെ മറ്റുള്ളവര്‍ക്ക് മാതൃകയാകണം. ജാതി, മതം, വിശ്വാസം, ആചാരം, വേഷം, അനുഷ്ഠാനം തുടങ്ങിയവ ഏത് ആയാലും രാഷ്ട്രം എന്ന സങ്കല്പം ഒന്നാകണം. രാജ്യത്തിനു ക്ഷേമമുണ്ടാകാന്‍ വേണ്ടിയാകണം പ്രവൃത്തികള്‍ അതാണ് ആര്‍ എസ് എസ് പഠിപ്പിക്കുന്നത്, സര്‍സംഘചാലക് പറഞ്ഞു.

സം ഘ ശിക്ഷാ വര്‍ഗ്ഗ് എല്ലാ വര്‍ഷവുമുള്ളതാണ്. അതിന്റെ സമാപനത്തില്‍ വിശിഷ്ട വ്യക്തികളെ ക്ഷണിക്കാറുണ്ട്. അവര്‍ പങ്കെടുക്കുണ്ട്. അവരുടെ അഭിപ്രായവും കാഴ്ചപ്പാടും പറയാറുണ്ട്. അതില്‍ സംഘടക്ക് സ്വീകരിക്കാനാവുന്നത് ഉള്‍ക്കൊള്ളാറുണ്ട്. ഇത്തവണയും സംഭവിച്ചത് അതാണ്. ഡോ. പ്രണബ് കുമാര്‍ മുഖര്‍ജി അനുഭവസമ്പന്നനായ ആദരണീയ വ്യക്തിയാണ്. അദ്ദേഹം ഈ സമാപനത്തിന്‍ പങ്കെടുക്കുന്നതിലെ പക്ഷവും എതിര്‍പക്ഷവും സംഘടനയെ ബാധിക്കുന്നതേയില്ല. സംഘടനയ്ക്ക് അതിനാല്‍ ഒരു ആകാംക്ഷയുമില്ല, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.